മുന്‍കൈക്കാരന്മാരായ ലുക്കോസ് ചെമ്മരപള്ളി, ജോസഫ് മാമ്പള്ളില്‍, ജോസ് പാറശ്ശേരില്‍ എന്നിവര്‍ തന്നെ പുതിയ കൈക്കാരന്മാരായി വരുന്ന ഒരു വര്‍ഷത്തേയ്ക്കുള്ള ഉത്തരവാദിത്വങ്ങള്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ സാന്നിദ്ധ്യത്തില്‍ ഏറ്റെടുത്തു. മറ്റ് ഭാരവാഹികള്‍ ഫിലിപ്പ് ചെമ്മരപള്ളി (അക്കൗണ്ടന്റ്), ബിനോയ് ചേന്നാത്ത് (സെക്രട്ടറി), വിവിന്‍ ഓണശ്ശേരില്‍ (പബ്‌ളിക് റിലേഷന്‍ ഓഫീസര്‍), ജോപ്പന്‍ മറനാട്ട്, അലക്‌സ് തറയില്‍ (ഓഡിറ്റേഴ്‌സ്), ജെസ്സി വെള്ളിയാന്‍ (സി.സി.ഡി പ്രിന്‍സിപ്പല്‍), ഷൈബി പുതുശ്ശേരില്‍ (വാര്‍ഡ് 1), ജാക്ക്‌സണ്‍ പുറയംപള്ളില്‍ (വാര്‍ഡ് 2), ബേബി ചിറപുരയടത്തില്‍ (വാര്‍ഡ് 3), ടോമി ചിറപുരയടത്തില്‍ (വാര്‍ഡ്4), തോമസ് മരുതനാടിയില്‍ (വാര്‍ഡ് 5), ആന്‍ കവ്‌നാന്‍ (വാര്‍ഡ് 6), സിറില്‍ തടത്തില്‍ (വാര്‍ഡ് 7), ആല്‍ഫി വെള്ളിയാന്‍ (വാര്‍ഡ് 8), ജോയ് മറ്റത്തില്‍, ലാലി തേകുംകാട്ടില്‍ (നോമിനേറ്റഡ് മെമ്പേഴ്‌സ്), അലക്‌സ് തറയില്‍ (പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍) എന്നിവരാണ്. കഴിഞ്ഞ ഒരു വര്‍ഷം ഇടവകയ്ക്കുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്ത മുന്‍ ഇടവക കമ്മിറ്റിയെ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അഭിനന്ദിക്കുകയും ഇടവക ജനത്തിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്തു. |