സനോസയില്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാസംഗമം നടത്തി. വിമന്‍സ് ഫോറത്തിന്റെ നേത്വത്തില്‍ വൈകുന്നേരം 5 ന് തുടങ്ങിയ വി. കുര്‍ബാന ഫാ. സ്റ്റാനി ഇടത്തിപറമ്പിലില് അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന മീറ്റിംഗിന് ജിസ്മോള്‍ ഷിബി പുതുശ്ശേരില്‍, താര സ്റ്റീഫന്‍ മാവേലില്‍, പ്രിറ്റി അനില്‍ കണ്ടാരപ്പള്ളി, അശ്വതി സ്റ്റീഫന്‍ മരുതനാടിയില്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വനിതകള്‍ക്കായി നടത്തിയ പുഞ്ചിരി മത്സരത്തില്‍ ശില്പ ചിരുപുരയിടത്തില്, തങ്കമ്മ കൊടുവന്ത്ര എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ഫാ. സ്റ്റാനി ഇടപ്പതിപറമ്പില് സമ്മാനദാനം നിര്‍വ്വഹിച്ചു. |