ഓസ്ട്രേലിയയിലെ മെല്‍ബണിലും അരങ്ങ് ഉണര്‍ന്നു. ഓഗസ്റ് 15-ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മെല്‍ബണിലെ ഫോക്കനാറിലെ സെന്റ് മത്യാസ് പള്ളിയില്‍ ജപമാലയോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ഫോക്കനാര്‍ സെന്റ് മത്യാസ് പള്ളി വികാരി ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയുടേയും, ഫാ. ജോസഫ്പാട്ടക്കണ്ടത്തിന്റേയും മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന മധ്യേ, കോട്ടയത്തു നിന്നും അഭി. മാത്യു മൂലക്കാട്ട് പിതാവ് വെഞ്ചരിച്ച് ആശീര്‍വദിച്ച മെഴുകുതിരികള്‍ ഓരോ കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്തു. തുടര്‍ന്ന് കുര്‍ബാനയ്ക്കുശേഷം ജിജിമോന്‍ കുഴിവേലിഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയും, സിഡ്നിയില്‍ നിന്ന് ക്നാനായ കൂട്ടായ്മയെ പ്രതിനിധീകരിച്ച് എത്തിയ ഫാ. ജോസഫ് പാട്ടക്കണ്ടവും ശതാബ്ദി ആഘോഷങ്ങളുടെ ഓസ്ട്രേലിയയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അഡിലൈഡ് ക്നാനായ കാത്തലിക് അസോസിയേഷന് സെക്രട്ടറി ജയിംസ് വെളിയത്ത്, പോര്‍ട്ട് അഗസ്റി ക്നാനായ കാത്തലിക് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോസി കടവില്‍, മെല്‍ബണ്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് സൈമണ്‍തോമസ്, ട്രഷറര്‍ ജോണ്‍ തൊമ്മന്‍ എന്നിവര്‍ സംസാരിച്ചു.
തനിമയിലും, ഒരുമയിലും, വിശ്വാസനിറവിലും നൂറുകണക്കിന് ക്നാനായ മക്കള്‍, മാര്‍ത്തോമന്‍ പാട്ടുകളും, ശതാബ്ദി പ്രാര്‍ത്ഥനകളും ഉരുവിട്ടപ്പോള്‍ ക്നാനായ മക്കളുടെ ഐക്യത്തിന്റേയും, സ്നേഹത്തിന്റേയും പ്രതീകമായി മാറി. ഓസ്ട്രേലിയയിലെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ടുള്ള അഭി. മാത്യു മൂലക്കാട്ട് പിതാവിന്റെ സμശം ഫാ. ജോസഫ് പാട്ടക്കണ്ടത്തില്‍ വായിച്ചപ്പോള്‍ അത് ഓസ്ട്രേലിയയിലെ ക്നാനായ മക്കളുടെ ചരിത്രനിമിഷമായി മാറി. റെജി പാറയ്ക്കന്‍ ചടങ്ങില്‍ കൃതജ്ഞത അര്‍പ്പിച്ചു. ജിജിമോന്‍ കുഴിവേലി, ജോണി തൊമ്മന്‍, ഐസക്ക് എട്ടുപറ, ആഷിഷ് പുന്നത്തറ, ജോസഫ്വരിക്കമാന്‍തൊട്ടി, സജി കല്ലറ, ഫിലിപ്പ് തയ്യില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. റെജി പാറയ്ക്കന്‍ |