ശതാബ്ദി ദീപം തെളിച്ച് ക്നാനായ കണ്‍വെന്‍ഷന് സമാപനം

posted Jul 25, 2010, 5:59 PM by Anil Mattathikunnel   [ updated Jul 26, 2010, 4:28 PM by Saju Kannampally ]


ഡാളസ് : ശതാബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വടക്കേ അമേരിക്കയിലെ ആഘോഷങ്ങള്‍ക്ക് ദീപം തെളിയിച്ച് ഒന്‍പതാമത് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കണ്‍വെന്‍ഷന് തിരശ്ശീല വീണു.ആറായിരത്തോളം ക്നാനായക്കാരെ സാക്ഷി നിര്‍ത്തി കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടും,കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റം, 20 ക്നാനായ സംഘടനാപ്രസിഡണ്ടുമാര്‍ വിദേശ ക്നാനായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരാണ് ശതാബ്ദിയുടെ ദീപം തെളിയിച്ചത്.സമാപന സമ്മേളനത്തില്‍ പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റം അദ്ധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. 2011 ആഗസ്റ്  ഇരുപത്തിയെട്ടാം തീയതി കോട്ടയത്തു നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ലോകമെമ്പാടുമുളള ക്നാനായക്കാര്‍ പങ്കെടുക്കണമെന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.ശതാബ്ദി സ്മാരകമായി രൂപീകരിക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ എല്ലാവരും പങ്കു ചേരണമെന്ന്  മാര്‍ മൂലക്കാട്ട് ആവശ്യപ്പെട്ടു. വടക്കേ അമേരിക്കയിലെ ക്നാനായ കുടുംബങ്ങളില്‍ നിന്നും കൂടുതല്‍ ദൈവ വിളി ഉണ്ടാകുവാന്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍,  മാര്‍ ജോര്‍ജ് പളളിപറമ്പില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ,,പ്രൊഫ.ജോയി മുപ്രാപ്പളളില്‍, പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, മോണ്‍.അബ്രഹാം മുത്തോലത്ത്, ജിജു കോളങ്ങായില്‍, മോണ്‍.തോമസ് കുരിശുംമൂട്ടില്‍, റ്റോം വിരിപ്പന്‍, മേയമ്മ വെട്ടിക്കാട്ട്, ടോമി വടുതല, ജോസ് ചാഴിക്കാട്ട്, ബിജോമോന്‍ ചേന്നാത്ത്, ഐന്‍സ്റിന്‍ വാലയില്‍, സ്റെബി ചെറിയാക്കല്‍, ജേക്കബ് വാണിയപുരയിടം, സിസ്റര്‍ മെറിന്‍, ലൂക്കോസ് മാളിക, ജൂഡ് കട്ടപ്പുറം, സൈമണ്‍ അറുപറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ജോസ് പുളിക്കതൊട്ടിയില്‍ സ്വാഗതവും മാത്യുവടശ്ശേരികുന്നേല്‍ നന്ദിയും പറഞ്ഞു. ജേര്‍ജ് തോട്ടപ്പുറം, ബിജു വലിയകല്ലുങ്കല്‍ എന്നിവര്‍ എം.ഡിമാരായിരുന്നു.

                                       സമാപനസമ്മേളനത്തിനു ശേഷം നടന്ന ബാന്‍ക്വറ്റ് സമ്മേളനത്തില്‍ വെച്ച് കണ്‍വന്‍ഷന്‍ ചെയര്‍പേഴ്സണ്‍സ് സ്പോണ്‍സര്‍മാര്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു. കെ.സി.സി.എന്‍.എ. യ്ക്ക് നേതൃത്വം നല്കിയ മുന്‍പ്രസിഡണ്ടുമാരായ ഡോ.അബ്രഹാംനിരവത്ത്, ജോണ്‍ ആകശാല, ജോസ് കണിയാലി, ബേബി ഉരാളില്‍, ജോണി പുത്തന്‍പറമ്പില്‍, ജോയി വാച്ചാച്ചിറ, ജോസ് കോട്ടുര്‍ എന്നിവരെ പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റം സദസ്സിന് പരിചയപ്പെടുത്തി. വിവിധതലങ്ങളില്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോര്‍ജ് പളളിപ്പറമ്പില്‍ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ.,  മോന്‍സ് ജോസഫ് എം.എല്‍.എ., മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, പ്രൊഫ.ജോയി മുപ്രാപ്പളളില്‍, ഐന്‍സ്റീന്‍ വാലയില്‍, പ്രൊഫ.ബാബു പൂഴിക്കുന്നേല്‍  തുടങ്ങിയവര്‍ പ്രശംസാഫലകം സമ്മാനിച്ചു. ടോം വിരിപ്പന്‍, തൊമ്മച്ചന്‍ മുകളേല്‍ എന്നിവര്‍ എം.ഡിമാരായിരുന്നു. ജോസ് ചാഴിക്കാടന്റെ കൃതജഞതാപ്രകാശനത്തോടെ കണ്‍വന്‍ഷന് തിരശ്ശീല വീണു.

ജോസ് കണിയാലിComments