സേക്രഡ് ഹാര്‍ട്ട് ഇടവക റിലീജിയസ് ഫെസ്റ്റിവല്‍ ഏപ്രില്‍ 2-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

posted Mar 30, 2011, 10:26 PM by Knanaya Voice
റ്റാമ്പാ : സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവകയുടെ പ്രഥമ റിലീജിയസ് ഫെസ്റ്റിവലും, കൂടാരയോഗ വാര്‍ഷികവും ഏപ്രില്‍ 2-ാം തീയതി ന്യൂസം ഹൈസ്കൂളില്‍ (16550 fishhakw Blud, Lithia, Fl-33547) അരങ്ങേറുന്നു. അന്നേദിവസം വൈകുന്നേരം 5 മണിമുതല്‍ 6 മണിവരെ സ്നേഹവിരുന്നും തുടര്‍ന്നു വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും സാംസ്ക്കാരിക സമ്മേളനവും നടത്തപ്പെടും. തുടര്‍ന്ന് സണ്‍ഡേസ്കൂളിലെ 200-ല്‍പരം കുട്ടികള്‍ അവതരിപ്പിക്കുന്ന ബൈബിള്‍ അധിഷ്ഠിതമായ കലാപരിപാടികള്‍ നടത്തപ്പെടുന്നതാണ്. ഏപ്രില്‍ 2-ാം തീയതി നടക്കുന്ന ആഘോഷങ്ങളിലേയ്ക്ക് എല്ലാ ഇടവക അംഗങ്ങളുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ വികാരി റവ. ഫാ. ഡൊമിനിക് മഠത്തികളത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ആഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു ആഘോഷ കമ്മറ്റി കോര്‍ഡിനേറ്റേഴ്സായ റെനിമോന്‍ ചെറുതാനിയില്‍ ലിസി ജെയിംസ് ഇല്ലിക്കല്‍ എന്നിവര്‍ അറിയിച്ചു.
Comments