റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലെ വിന്‍സന്റ് ഡീപോള്‍ സൊസൈറ്റിയുടെ പ്രസിഡന്റായി സ്റീഫന്‍ മറ്റത്തിപറമ്പിലും, സെക്രട്ടറിയായി സണ്ണി വാലാച്ചിറയും തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കണ്ടാരപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), തോമസ് മഠത്തിലേട്ട് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ അനുമോദിച്ചു. മാര്‍ച്ച് മാസം അവസാനം വലിയനോമ്പിനോടനുബന്ധിച്ച് മെക്സിക്കോയിലെ ഗ്വാഡലുപിലേയ്ക്ക് ഇടവക ജനങ്ങളുടെ ഒരു തീര്‍ത്ഥാടനം നടത്തുവാന്‍ കമ്മറ്റി തീരുമാനിച്ചു. സൊസൈറ്റിയില്‍ രഹസ്യമായി കിട്ടുന്ന തുകകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്നും ഇടവക ജനങ്ങളില്‍നിന്നും വസ്ത്രങ്ങള്‍, ഷൂസ്, ടിന്‍ ഫുഡ് എന്നിവ സമാഹരിച്ച് ദാരിദ്യ്രം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്നും യോഗം തീരുമാനിച്ചു.
ജോസ്മോന്‍ തത്തംകുളം
|