സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊന്ത നമസ്ക്കാരം നടത്തി

posted Nov 7, 2010, 9:35 PM by Knanaya Voice   [ updated Nov 7, 2010, 9:41 PM ]
താമ്പാ : സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക് ദേവാലയത്തില്‍ ഒക്ടോബര്‍ 15-ം തീയതി മുതല്‍ നടന്നുവന്ന കൊന്ത നമസ്ക്കാരം 29-ം തീയതി വെള്ളിയാഴ്ച സമാപിച്ചു. വികാരി. റവ. ഫാ. ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15-ം തീയതി മുതല്‍ എല്ലാ ദിവസവും വി. കുര്‍ബാനക്കുശേഷം കൊന്ത നമസ്ക്കാരവും വി. കുര്‍ബാനയുടെ ആശീര്‍വാദവും നടത്തപ്പെട്ടു. ഓരോ ദിവസത്തേയും കൊന്ത നമസ്ക്കാരം ഇടവകയിലെ 15 വാര്‍ഡുകളിലെ അംഗങ്ങളില്‍ ഓരോ കുടുംബത്തേയും പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവരുടെ നിയോഗങ്ങള്‍ക്കായി വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്‍ പ്രാര്‍ത്ഥിച്ചു. ഓരോ ദിവസത്തെ കൊന്ത നമസ്ക്കാരത്തിന് അതാതു ദിവസങ്ങളിലെ വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം വഹിച്ചു.

ജോസ് മോന്‍ തത്തംകുളം

 

Comments