റ്റാമ്പാ: ഹാര്‍ട്ട് ഇടവകയിയിലെ ആഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ ഫ്ളോറിഡ ക്നാനായ കാത്തലിക് കോണ്‍ഗ്രസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ ഇടവക ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയുണ്ടായി. പുതിയ ഡവെലൃ ആയി ജെവിന്‍ വെട്ടുപ്പാറപ്പുറത്തേയും, ആല്‍വിന്‍ ജിമ്മി ഉപ്പൂട്ടിലിനേയും നിയമിച്ചുകൊണ്ട് റവ. ഫാ. ബിന്‍സ് ചേത്തലില്‍ അവര്‍ക്ക് ബാഡ്ജ് നല്‍കുകയുണ്ടായി. തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് അക്കാഡമിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ സിന്ധു ഇടവകയിലെ ദമ്പതികള്‍ക്കായി സെമിനാര്‍ നടത്തി. സെമിനാറിനുശേഷം സീനിയര്‍ അഡല്‍റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 60 വയസിനുമുകളിലുള്ള ദമ്പതികള്‍ക്കായി ഇടവകയിലെ ഡിവൈന്‍ മേഴ്സി ഹാളില്‍ വച്ച് പൊരുത്ത മത്സരം നടത്തുകയുണ്ടായി. തുടര്‍ന്ന് സെന്റ് ആന്റണീസ് കൂടാരയോഗം തയ്യാറാക്കിയ 'സ്നേഹവിരുന്ന്' നടത്തപ്പെട്ടു. ദേവാലയത്തിലെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തലേദിവസം മുതല്‍ ദേവാലയവും പരിസരവും ശുദ്ധിയാക്കുകയും, ദേവാലയം അലങ്കരിക്കുകയും ദേവാലയത്തില്‍ കാഴ്ച വസ്തുക്കള്‍ സമര്‍പ്പിക്കുകയും, വിശുദ്ധ കുര്‍ബാനയ്ക്കും ഗാനാലാപനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്ത് സെന്റ് ആന്റണീസ് വാര്‍ഡ് അംഗങ്ങളേവരേയും റവ. ഫാ. ബിന്‍സ് ചെത്തലില്‍ നന്ദിയോടെ സ്മരിച്ചു.
ജോസ്മോന്‍ തത്തംകുളം
|