റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയുടെ ധനശേഖരണാര്‍ത്ഥം "ഷോ 2011'' എന്ന പേരില്‍ പഴശ്ശിരാജാ ടീം അണിനിരക്കുന്ന മെഗാഷോ നടത്തുന്നു, മെയ്മാസം 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് താമ്പായിലുള്ള സിക്കിള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഷോ നടത്തുന്നത്. മനോജ് കെ. ജയന്‍, പത്മപ്രിയ, റിമി ടോമി, സുരേഷ് കൃഷ്ണ, സിന്ധുമേനോന്‍, രമേഷ് പിഷാരടി, സുബി, പ്രദീപ് ബാബു, തുടങ്ങിയ ഒരു വലിയ താരനിരതന്നെ ഈ ഷോയില്‍ അണിനിരക്കുന്നു. റ്റാമ്പായിലെ ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി 2010 മാര്‍ച്ച് മാസം വാങ്ങിയ ദേവാലയവും, സ്കൂള്‍ കെട്ടിടങ്ങളും, സാമ്പത്തിക ബാധ്യത ഇല്ലാതാക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായിട്ടാണ് ഇന്നരത്തിലൊരു ധനശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇതിനുവേണ്ട പ്രോത്സാഹനങ്ങള്‍ താമ്പായിലെ എല്ലാ മലയാളികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ അഭ്യര്‍ത്ഥിച്ചു. ഇതിനോടകം ന്യൂയോര്‍ക്ക് അഡ്വൈസര്‍ സാബു ലൂക്കോസ് മെഗാ സ്പോണ്‍സര്‍ ആയും, ഡോക്ടര്‍ അജോ & ഷെറി മേലാണ്ടശ്ശേരില്‍ സൂപ്പര്‍ ഗ്രാന്റ് സ്പോണ്‍സര്‍ ആയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ജോസ്മോന്‍ തത്തംകുളം |