റ്റാമ്പാ : റ്റാമ്പായിലും പരിസരത്തും അധിവസിക്കുന്ന ക്നാനായ മക്കളുടെ സ്വപ്നസാഫല്യമായ താമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ കീഴിലുള്ള 15 കൂടാരയോഗങ്ങളുടെ വാര്‍ഷികവും മതബോധന സ്കൂളിന്റെ വാര്‍ഷികവും സംയുക്തമായി നടത്തുന്നു. 2010 ആഗസ്റ്റ് 1-ാം തീയതി ഇടവകയായി പ്രഖ്യാപിച്ചശേഷം നടത്തുന്ന ഈ പ്രഥമ വാര്‍ഷിക പരിപാടി വളരെ വിപുലമായി ഏപ്രില്‍ 2-ാം തീയതി ശനിയാഴ്ച ബ്രാന്‍ഡനു അടുത്തു സ്ഥിതിചെയ്യുന്ന ന്യാസം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്നു. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 15 കൂടാരയോഗങ്ങള്‍ തമ്മിലുള്ള കലാകായിക മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കലാമത്സര വിജയികളും, 200 ഓളം വരുന്ന സണ്‍ഡേസ്കൂള്‍ കുട്ടികളും, അധ്യാപകരുമായിരിക്കും ഈ വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇടവകയിലെ കുട്ടികളെ മതപരമായും, സഭാപരമായും വളര്‍ത്തുകയെന്ന ലക്ഷ്യവുമായി വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്റെയും പ്രിന്‍സിപ്പാള്‍ ജോയ്സണ്‍ പഴയംപ്പള്ളിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സണ്‍ഡേ സ്കൂള്‍ വളരെ വിജയകരമായി നടത്തിവരുന്നു. ബൈബിള്‍ അധിഷ്ഠിതമായ സംഭവങ്ങളും, ക്നാനായ കുടിയേറ്റ ചരിത്രവും അടങ്ങിയ പരിപാടികളും, ഡാന്‍സുകളിലൂടെയും സ്കിറ്റുകളിലൂടെയും സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ സദ്ദസ്സില്‍ അവതരിപ്പിക്കുന്നു. വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ആര്‍ച്ച് ഡയോസീസ് ബിഷപ്പ് മാര്‍ റോബര്‍ട്ട് ലിന്‍ച്ച് മുഖ്യാതിഥിയായിരിക്കും. വാര്‍ഷിക ആഘോഷങ്ങളുടെ വിജയത്തിനായി റെനി ചെറുതാനിയില്‍ ലിസി ജയിംസ് ഇല്ലിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മറ്റിക്ക് ഫാ. ബിന്‍സ് ചേത്തലില്‍ രൂപം നല്‍കിയിട്ടുണ്ട്.
ജോസ്മോന്‍ തത്തംകുളം |