ഷിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക വികാരിയും സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാരി ജനറാളുമായ മോണ്‍. അബ്രാഹം മുത്തോലത്തിന്റെ ജത്തദിനം അംഗീകാരത്തിന്റെയും ആദരവിന്റെയും നിമിഷങ്ങളായി ഇടവക സമൂഹം ആഘോഷിച്ചു. 2006 ല്‍ പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ രൂപീകരണത്തിനും പിന്നീട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്‌നാനായ കാത്തലിക് ഇടവകകളുടെ തുടക്കത്തിനും മോണ്‍. അബ്രാഹം മുത്തോലത്തിന്റെ നേതൃത്വവും, ദീര്‍ഘവീക്ഷണവും, കഠിനാദ്ധ്വാനവും ചാലകശക്തിപോലെ പ്രവര്‍ത്തിച്ചതായി ഇടവകയെ പ്രതിനിധീകരിച്ച് പി.ആര്‍.ഒ. ജോസ് കണിയാലി അനുമോദന പ്രസംഗത്തില്‍ ചൂണ്‌ടിക്കാട്ടി.
സേക്രട്ട് ഹാര്‍ട്ട് ഇടവക സമൂഹത്തിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ മറ്റ് പല ഇടവകകള്‍ക്കും പ്രചോദനവും ആവേശവും നല്‍കിയതായി മോണ്‍. അബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട് ഇടവകയുടെ തുടക്കംമുതല്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന അനേകം വോളണ്‌ടിയേഴ്സിന്റെ പ്രവര്‍ത്തനങ്ങളാണ് ഇടവകയുടെ വളര്‍ച്ചയെ സഹായിച്ചതെന്ന് മോണ്‍. മുത്തോലത്ത് ചൂണ്‌ടിക്കാട്ടി. ഇടവകയില്‍ ഈയാഴ്‌ച ജത്തദിനം ആഘോഷിക്കുന്ന സാറാ കളരിക്കപ്പറമ്പില്‍, ജെയ്‌സന്‍ കീഴങ്ങാട്ട്, മാത്യു ഇല്ലിമൂട്ടില്‍, ജെഫ്‌ന ഇലവുങ്കല്‍, ജോസ്‌നി നടുവീട്ടില്‍, ജോയല്‍ പടിഞ്ഞാറേല്‍, ക്രിസ്റ്റഫര്‍ പുല്ലാപ്പള്ളില്‍ എന്നീ കുട്ടികളോടൊപ്പം മോണ്‍ അബ്രാഹം മുത്തോലത്ത് കേക്ക് മുറിക്കുകയും ഇടവക സമൂഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്‌തു. ഇടവക ട്രസ്റ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, സെക്രട്ടറി ജോസ് താഴത്തുവെട്ടം, ഡി.ആര്‍.ഇ. ജോണി തെക്കേപ്പറമ്പില്‍, വിമന്‍സ് മിനിസ്‌ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഗ്രേസി വാച്ചാച്ചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സിസ്റ്റര്‍ ജെസ്സീന, സിസ്റ്റര്‍ അനുഗ്രഹ, കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, മുന്‍ പ്രസിഡന്റ് ജോണി പുത്തന്‍പറമ്പില്‍, ക്‌നാനായ റീജിയന്‍ പി.ആര്‍.ഒ. ജോര്‍ജ് തോട്ടപ്പുറം, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരള അസോസിയേഷന്‍ പ്രസിഡന്റ് തമ്പി ചെമ്മാച്ചേല്‍, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോമി അമ്പേനാട്ട് തുടങ്ങിയവരും സന്നിഹിതരായിരുന്നു. |