ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് പളളി ഓഡിറ്റോറിയത്തില്‍ വച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്,മാര്‍ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ക്ക് ജൂലൈ പതിനെട്ടാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സ്വീകരണം നല്‍കുന്നതാണ്.തോമസ് ചാഴിക്കാടന്‍ എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍ വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠം പ്രസിഡണ്ട് റവ.ഡോ.മാത്യു മണക്കാട്ട്,സെന്റ് ജോസഫ്സ് കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസിറ്റര്‍ ആനി ജോണ്‍,വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസിറ്റര്‍ മെറിന്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ.ഡോ.റോയി കടുപ്പില്‍, മുന്‍ ചിക്കാഗോ ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സൈമണ്‍ ഇടത്തിപറമ്പില്‍, അല്മായസംഘടനാ നേതാക്കള്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് സിനേഹവിരുന്നും ഉണ്ടായിരിക്കും. ഈ സ്വീകരണ സല്‍ക്കാരത്തില്‍ എല്ലാ ഇടവക ജനങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് വാകാരി മോണ്‍,അബ്രഹാം മുത്തോലത്ത് അറിയിക്കുന്നു
ജോസ് കണിയാലി |