ചിക്കാഗോ: പരിശുദ്ധ മാതാവിന്റെ നാമദേയത്വത്തില്‍ പുതുതായി കൂദാശ ചെയ്ത സെന്‍മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ പ്രധാന തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.ആറാം തീയതി വെളളിയാഴ്ച കൊടിയേറിയ തിരുനാള്‍ ആഘോഷങ്ങള്‍ 3 ദിവസം നീണ്ടു നിന്നു.കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, ആഗ്ര ആര്‍ച്ച് ബിഷപ്പ് മാര്‍ ആല്‍ബര്‍ട്ട് ഡിസൂസ, മിയാവു ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപറമ്പില്‍ വികാരി ഫാ.എബ്രഹാം മുത്തോലത്ത് ,ഫാ.ജോസ് ഇല്ലികുന്നുംപുറത്ത്, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, തുടങ്ങി നിരവധി വൈദീകര്‍ ചേര്‍ന്ന് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ആഘോഷ കലാമേളകള്‍ വിവിധ കൂടാരയോഗങ്ങളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ ആഘോഷമായി നടത്തപ്പെട്ടു. സജി പൂതൃക്കയില്‍, സാലി കിഴക്കേകൂറ്റ്, ജയകുളംങ്ങര എന്നിവര്‍ കലാമേളയുടെ കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചു. ദേവാലയ കൂദാശയോടനുബന്ധിച്ചുളള സുവനീര്‍ പ്രകാശനവും, വിമന്‍സ് മിനിസ്ററിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട റാഫിളിന്റെ നറുക്കെടുപ്പ് തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടും. പ്രധാന തിരുനാള്‍ ദിവസം ഓഗസ്റ് എട്ടാം തീയതി രാവിലെ 10 മണിക്ക് മായാവു ബിഷപ്പ് മാര്‍ ജോര്‍ജ് പളളിപ്പറമ്പിലിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഫാ: സൈമന്‍ ഇടത്തിപ്പറമ്പില്‍ മുഖ്യ തിരുനാള്‍ പ്രഭാഷമം നടത്തി. തിരുനാള്‍ കര്‍മ്മങ്ങളില്‍ ആയിരക്കണക്കിനു ഭക്ത ജനങ്ങള്‍ പങ്കുചേരുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു.വിശുദ്ധ ബലിക്കുശേഷം വാദ്യമേളങ്ങളോടു കൂടി ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രഭാഷണവും നടത്തപ്പെട്ടു. സെന്റ് മേരീസ് ദേവാലയത്തിലെ ആദ്യ തിരുനാള്‍ പ്രസുദേന്തിമാര്‍ സാജു കണ്ണംപളളിയും,ജയ കുളങ്ങര, സാലി കിഴക്കേകൂറ്റ്, ഡെല്ലാ നെടിയകാലായില്‍,സജി പുതൃക്കയില്‍,അനില്‍ മറ്റത്തിക്കുന്നേല്‍,ജോണ്‍ പാട്ടപതി,സിനി നെടുംതുരുത്തില്‍,മാത്തുക്കുട്ടി പൂഴിക്കുന്നേല്‍,ജോസ് ഐക്കരപ്പറമ്പില്‍,സുനില്‍ വെട്ടത്തു തണ്ടത്തില്‍,മനീഷ് കൈമൂലയില്‍ എന്നിവരായിരുന്നു. തിരുനാളിന്റെ ട്രസ്റിമാരായ പീറ്റര്കുളംങ്ങര,സാബു തറതട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് കമ്മറ്റിക്കാരുടെയും വികാരി ഫാ.എബ്രഹാം മുത്തോലത്തിന്റെയും നേതൃത്വത്തില്‍ തിരുനാളിന്റെ ക്രമീകരണങ്ങള്‍ നടത്തി. റോയി നെടുംചിറ |