സെന്‍ട്രല്‍ ഫ്ളോറിഡ ക്നാനായ അസോസിയേഷന്‍ ക്രിസ്തുമസ് ആഘോഷിച്ചു.

posted Jan 8, 2011, 3:00 AM by Knanaya Voice   [ updated Jan 8, 2011, 2:43 PM by Anil Mattathikunnel ]
റ്റാമ്പാ: ഡിസംബര്‍ 25-ം തീയതി വൈകുന്നേരം ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഏകദേശം അഞ്ഞൂറോളം അംഗങ്ങള്‍ പങ്കെടുത്ത പരിപാടി 7 മണിക്ക് തുടങ്ങി 11.30 ന് പര്യവസാനിച്ചു. പ്രസ്തുത പരിപാടിയില്‍ കെ. സി. സി. എന്‍. എ. പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജ് നെല്ലാമറ്റത്തില്‍ വിശിഷ്ടാതിഥിയായിരുന്നു. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലിന്റെ സ്നേഹോഷ്മളമായ ക്രിസ്തുമസ് സന്ദേശം എല്ലാവരേയും ആകര്‍ഷിച്ചു. ശ്രീ. ജോസ് ഉപ്പൂട്ടിലിന്റെ പ്രസിഡന്‍ഷ്യല്‍ മെസ്സേജിനു പുറമെ ശ്രീ. സുനില്‍ മാധവപ്പള്ളില്‍, ശ്രീ. മോനച്ചന്‍ മഠത്തിലേട്ട്, ശ്രീ. റ്റോമി മ്യാല്‍കരപ്പുറത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ശ്രീ. ജോര്‍ജ്ജ് നെല്ലാമറ്റം ഫാ. ബിന്‍സ് ചേത്തലില്‍, ശ്രീ. ജോസ് ഉപ്പൂട്ടില്‍, ശ്രീ. രാജു വെട്ടുപാറപ്പുറം, ശ്രീ. ജയിംസ് പുളിക്കത്തൊട്ടിയില്‍, ശ്രീ. സുനില്‍ മാധവപ്പള്ളില്‍, ശ്രീ. ജോബി ഊരാളില്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീ. ജയിംസ് പുളിക്കത്തൊട്ടിയില്‍-ന്റെ സ്വാഗതപ്രസംഗത്തോടെ തുടങ്ങിയ സൌഹൃദ സമ്മേളനത്തിനുശേഷം, 2011 ജൂണ്‍ 4-ം തീയതി നടത്തുവാനുദ്ദേശിക്കുന്ന മീരാ ജാസ്മിന്‍ മെഗാഷോയുടെ കിക്ക് ഓഫ്, ടേസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രൊപ്രൈറ്റര്‍ ശ്രീ. ജോമോന്‍ വടശ്ശേരിമറ്റത്തില്‍ -ന്റെ കയ്യില്‍നിന്ന് 5000 ഡോളറിന്റെ ചെക്ക് വാങ്ങി, ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. ജയിംസ് ഇല്ലിക്കലിന്റെയും ശ്രീ. ബാബു കുളങ്ങരയുടെയും നേതൃത്വത്തിലുള്ള മെഗാഷോ ഫണ്ട് റൈസിംഗ് കമ്മറ്റിക്ക്, കേവലം ഒരാഴ്ചകൊണ്ട് 40,000 ഡോളര്‍ സമാഹരിക്കുവാന്‍ കഴിഞ്ഞത് റ്റാമ്പാ ക്നാനായ സമൂഹത്തിന് അഭിമാനിക്കാവുന്ന വസ്തുതയാണ്. വിഭവസമൃദ്ധമായ സ്നേഹവിരുന്നിനുശേഷം, കിഡ്സ് കൂസ്, കെ. സി. ജെ. എല്‍., കെ. സി. വൈ. എല്‍. വുമന്‍സ് ഫോറം എന്നീ സബ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു. ഒന്നൊന്നിനോട് കിടപിടിക്കുന്ന തരത്തിലുള്ള വിവിധ സമൂഹനൃത്തങ്ങള്‍ അരങ്ങിന് കൊഴുപ്പേകി. വുമന്‍സ് ഫോറം അവതരിപ്പിച്ച സാന്റാ മമ്മിയും, കരോള്‍ ഗ്രൂപ്പിന്റെ സാന്റാ ഡാഡിയും കാണികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

ജയിംസ് പുളിക്കത്തൊട്ടി

Comments