ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവിലുള്ള ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 18 മുതല്‍ 22 വരേയും, 25 മുതല്‍ 29 വരേയും (തിങ്കള്‍ മുതല്‍ വെള്ളി വരെ) വൈകുന്നേരം ഏഴുമണിക്കുള്ള വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് `കൊന്ത പത്ത്' നടത്തപ്പെടും.
പരിശുദ്ധ മാതാവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റേയും ഭക്തിയുടേയും സൂചകമായി ആചരിക്കുന്ന കൊന്ത നമസ്‌കാരത്തില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്തും, അസിസ്റ്റന്റ് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തും ഏവരേയും ക്ഷണിക്കുന്നു.
റോയി നെടുംചിറ .
|