സെന്റ്‌മേരീസ്‌ സ്‌മരണിക പ്രസിദ്ധീകരിക്കുന്നു

posted Jul 7, 2010, 10:18 PM by Knanaya Voice


ചിക്കാഗോ: സെന്റ്‌മേരീസ്‌ ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ച്‌ സ്‌മരണിക പ്രസിദ്ധീകരിക്കുന്നു. സെന്റ്‌മേരീസ്‌ ദേവാലയ ചരിത്രവും ക്‌നാനായ ചരിത്രങ്ങളും ഫോട്ടോ ഫീച്ചറുകളും ഉള്‍പ്പെടുത്തി ജൂലൈ 18 ന്‌ നടക്കുന്ന കൂദാശ തിരുകര്‍മ്മങ്ങളുടെ ചരിത്രങ്ങളും കൂട്ടിയിണക്കി പുറത്തിറക്കുന്ന സുവനീയറിന്റെ കണ്‍വീനര്‍ ജോണ്‍പാട്ടപതിയാണ്‌. ജോയിന്റ്‌ കണ്‍വീനറായി ഫ്രാന്‍സീസ്‌ കിഴക്കേകൂറ്റ്‌ മറ്റു കമ്മറ്റി അംഗങ്ങള്‍ സാജുകണ്ണംപളളി, സജിപുതൃക്കയില്‍, പീറ്റര്‍കുളങ്ങര, അനില്‍മറ്റത്തില്‍ കുന്നേല്‍, തോമസ്‌ അപ്പോയിപ്പറമ്പില്‍ എന്നിവരാണ്‌ . സുവനിയറിലേയ്ക്ക്‌ പരസ്യങ്ങളോ, ഫോട്ടോകളോ നല്‌കുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.      (847)3127151

റോയി നെടുംചിറ
Comments