സെന്റ്‌ മേരീസില്‍ പ്രാര്‍ത്ഥനാ കൂട്ടായ്‌മ ആരംഭിച്ചു

posted Oct 18, 2010, 10:48 AM by Anil Mattathikunnel   [ updated Oct 18, 2010, 10:51 AM ]
ഷിക്കോഗോ: സെന്റ്‌മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വികാരി ഫാ.എബ്രഹാം മുത്തോലത്തിന്റെ ആഗ്രഹപ്രകാരം പ്രാര്‍ത്ഥനാ കൂട്ടായ്‌മ ആരംഭിച്ചു. എല്ലാ ഞായാറാഴ്‌ചയും രാവിലെ പത്തിനുള്ള വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷമാണ്‌ പ്രാര്‍ത്ഥനാ യോഗം നടക്കുക. 450 ല്‍ പരം കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളുടെ വേദപഠന സമയത്ത്‌ കുട്ടികള്‍ക്കുവേണ്ടി കാത്തിരിക്കുന്ന സമയംമാണ്‌ പ്രാര്‍ത്ഥനയ്‌ക്കായി ഉപയോഗിക്കുന്നത്‌. സാബു മഠത്തില്‍ പറമ്പിലാണ്‌ പ്രാര്‍ത്ഥനയോഗം കോര്‍ഡിനേറ്റു ചെയ്യുന്നത്‌.

റോയി നെടുംചിറ


Comments