posted Aug 28, 2010, 12:08 AM by Knanaya Voice
[
updated Aug 28, 2010, 4:03 AM by Anil Mattathikunnel
]
സാന്‍ അന്റോണിയോ: തെക്കെ അമേരിക്കയിലെ ക്നാനായ റീജിയന്റെ അഞ്ചാമത്തെ ദൈവാലയം സെന്റ് ആന്റണിയുടെ നാമധേയത്തില്‍ സാന്‍ അന്റോണിയയില്‍ കൂദാശ ചെയ്തു.നിറ ദീപവും താലപ്പൊലി യുമേന്തി ഇടവകാംഗങ്ങള്‍ ബിഷപ്പ് മാരെയും വൈദീകരെയും പളളിയങ്കണത്തില്‍ വരവേറ്റ് 2010 ജൂലൈ 21 ബുധനാഴ്ച ക്രൈസ്തവ സഭാ ചരിത്രത്തിലേയ്ക്ക് സാന്‍ അന്റോണിയയിലെ ക്നാനായ മക്കള്‍ നടന്നു കയറി.ട്രെസ്റി ജോണ്‍ മാത്യു വെന്മേനി വിശിഷാടാതിഥികളെ പളളിയിലേക്ക് ആനയിച്ചു.വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച പളളി കൂദാശയ്ക്കും തുടര്‍ന്ന് നടന്ന ദിവ്യബലിക്കും ബിഷപ്പ്മാരായ മാര്‍ ജേക്കബ് അങ്ങാടിയാത്ത് ,മാര്‍ മാത്യുമൂലക്കാട്ട് മാര്‍ ജോസഫ് പണ്ടാരശ്ശേരി,വികാരി ജനറാള്‍ മോണ്‍.അബ്രഹാം മുത്തോലത്ത് ചാന്‍സിലര്‍ ഫാ.റോയി കടുപ്പില്‍ വികാരി ഫാ.ജയിംസ് ചെരുവില്‍,ഫാ ജോര്‍ജ്,ഫാ.ജോസഫ് ഓലിക്കല്‍,ഫാ.മാത്യു മണക്കാട്ട് എന്നിവര്‍ കാര്‍മ്മീകത്വം വഹിച്ചു. ബിഷപ്പ് മാര്‍.ജോസഫ് പണ്ടാരശ്ശേരി കുര്‍ബ്ബാന മദ്ധ്യേ അനുഗ്രഹ പ്രഭാഷണം നടത്തി. കുര്‍ബ്ബാന ശേഷം പളളിയങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍.മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.സിജു ജോസ് എം.ഡി ആയിരുന്നു.തോമസ് ചാഴിക്കാടന് എം.എല്‍.എ.ഫാ ജോര്‍ജ്(ഡയറക്ടര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്,സാന്‍ അന്റോണിയോ) ഫാ.മാത്യു (വികാരി ഓര്‍ത്തഡോക്സ് ചര്‍ച്ച്) ഫാ.ജിം വികാരി ,ഫാ ജെയിംസ് ചരുവില്‍ സെക്രട്ടറി ബിജോ കാരക്കാട്ട്,പിആര്‍.ഒ. ഷിജോ പഴയംപളളി എന്നിവര്‍ പ്രസംഗിച്ചു.ചിക്കാഗോ ക്നാനായ സമൂഹത്തെ പ്രതിനിധീകരിച്ച ചാക്കോച്ചന് കിഴക്കേകൂറ്റ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. റജീന കാരക്കാട്ട്, ആഞ്ജല ജോസ് മാവേലി,മോളി ജോസ് നിരന്നതിന്,ആന്‍സി സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ പളളിയും പരിസരവും അലങ്കരിച്ചു.പരിപാടികള്‍ക്ക് ജാക്സണ് ജോസ് ഷിന്‍സണ്‍ പഴയംപളളി എന്നിവര്‍ നേതൃത്വം നല്കി.
ദൈവത്തോട് ചേര്‍ന്ന് നിന്ന് വിജയിക്കാം - മാര്‍ മാത്യു മൂലക്കാട്ട്
സാന്‍ അന്റോണിയോ: ദൈവം തന്നോട് ചേര്‍ന്ന് നില്ക്കാന് മനുഷ്യനോട് ആവശ്യപ്പെടുന്ന നിമിഷങ്ങളുണ്ട്.ദൈവത്തോട് ചേര്‍ന്ന് നില്ക്കുമ്പോള് അനുഗ്രഹങ്ങള്‍ ഉണ്ടാകും.വിജയങ്ങള്‍ ഉണ്ടാകും. വ്യക്തികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളും ആശയ സംഘര്‍ഷങ്ങളും സ്വാഭാവീകമാണ്.എന്നാല്‍ ദൈവത്തോട് ചേരുമ്പോള്‍ ഇത് പരിഹരിക്കപ്പെടും.നന്മയും വിജയവും ഉടലെടുത്തത് ഇവിടെയാണ്.കൈവിരലുകളില്‍ എണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം ഈ ദൈവാലയത്തിനു വേണ്ടി ശ്രമിച്ചപ്പോള്‍ അവര്‍ക്ക് പോലും വിശ്വസിക്കാനാവാതെ ഒരിക്കല്‍ പോലും സ്വപ്നം കാണാനാവാത്ത കാര്യം നടന്നത് ദൈവത്തോട് ചേര്‍ന്ന് നിന്നതിനാലാണ്.മനുഷ്യര്‍ക്ക് സാധ്യമാവാത്തത് ദൈവത്തിന് സാധ്യമാണെന്ന വചനമാണ് ഇവിടെ പൂര്‍ത്തീകരിച്ചത്.ഭിന്നതകള്‍ മറന്ന് ദൈവത്തിനു മുമ്പില്‍ എല്ലാവരും എത്തുമ്പോള്‍ വീണ്ടും വിജയം നമുക്കുളളതാകും.
"അത്ഭുതം" മാര്‍ പണ്ടാരശ്ശേരി
സാന്‍ അന്റോണിയോ: "അത്ഭുതം" എന്ന വാക്ക് മാത്രമാണ് ഇന്നെനിക്ക് പറയാനുളളത്.സാന്‍ അന്റോണിയയിലെ ക്നാനായ ദൈവാലയ കൂദാശയ്ക്ക് ശേഷം നടന്ന ദിവ്യബലിയില്‍ കൊച്ചു പിതാവ് മാര്‍.ജോസഫ് പണ്ടാരശ്ശേരി പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്.അത്ഭുതങ്ങള്‍ അപൂര്‍വ്വമായി സംഭരിക്കുമ്പോള്‍ ദൈവത്തിന് നന്ദി പറയണം.ഇടയന്മാരും ആടുകളും-,ഇന്നിവിടെ-.നമുക്ക് സ്വന്തമായി ലഭിച്ചിരിക്കുന്ന ഈ ദൈവാലയത്തില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത് പ്രധാനമായും ഇതിനാണ്.വളരെക്കുറച്ച് കുടുംബാംഗങ്ങള്‍ മാത്രം ഒത്തു ചേര്‍ന്ന് ഇത്രയും സൌകര്യമുളള ഈ ദൈവാലയം ക്നാനായ സമുദായത്തിന് വേണ്ടി വാങ്ങാന്‍ സാധിച്ചതിന് ദൈവത്തിന് നന്ദി പറയണം.
നിരന്തര പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ആവശ്യം- മാര്‍ ജേക്കബ് അങ്ങാടിയാത്ത്
സാന്‍ അന്റോണിയോ:കര്‍ത്താവിന്റെ സാന്നിധ്യവും ദൈവാനുഗ്രഹവും നമുക്ക് തരും ഇതിനാണ് ദൈവാലയങ്ങള്‍ ഉണ്ടാകേണ്ടത്.നിരന്തരമായ പ്രാര്‍ത്ഥന,ഉല്‍സാഹം,പ്രവര്‍ത്തനം,ത്യാഗം എന്നിവയാണ് 10-ല്‍ താഴെ കുടുംബങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചിട്ടും ഇവിടെ പളളി സ്ഥാപിക്കുവാന്‍ കഴിഞ്ഞതിന്റെ മുഖ്യകാരണം ഇനി നമ്മള് ചെയ്യേണ്ടത് പളളിയും പളളിയങ്കണവും സജ്ജിവമായി നിലനിര്‍ത്തുകയാണ്.കളിയും ചിരിയും ഉല്‍സാഹവും പ്രാര്‍ത്ഥനയും കൊണ്ട് ഈ പളളിയും പരിസരവും നിറയണം.എങ്കില്‍ മാത്രമേദൈവാനുഗ്രഹം കൊണ്ട് നമ്മള് നിറയൂ.
|
|