സെന്റ്മേരീസ് ദേവാലയത്തില്‍ നടന്ന നവീകരണ ധ്യാനം പുതിയ അനുഭവമായി

posted Oct 8, 2010, 10:47 PM by knanaya news   [ updated Oct 8, 2010, 11:22 PM ]
DSC_2403ചിക്കാഗോ: സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ നടന്ന നവീകരണ ധ്യാനം ഇടവക ജനങ്ങള്‍ക്ക് പുതിയ അനുഭവമായിമാറി. നാലു ദിവസങ്ങളിലായി നടന്ന ധ്യാനത്തില്‍ 1500 ലധികം പേര്‍ പങ്കെടുത്തത് ധ്യാനഗുരുക്കന്മാരിലും അത്ഭുതമുളവാക്കി. മുന്‍ എസ്.ബി.കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ടോം കുന്നുംപുറത്ത് നേതൃത്വം കൊടുത്ത് ബ്രദര്‍ സണ്ണി സ്റീഫന്‍, അരവിന്ദാക്ഷമേനോന്‍ എന്നിവരും പ്രഭാഷണം നടത്തി.വികാരി എബ്രഹാം മുത്തോലത്ത്,  ഫാ.ജോസ് ഇല്ലികുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് ധ്യാനത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കികൊടുത്ത് ട്രസ്റിമാരായ പീറ്റര്‍ കുളംങ്ങര, ബിജു കിഴക്കേകൂറ്റ്, സാബു തറതട്ടേല്‍, ധ്യാനം കോര്‍ഡിനേറ്റര്‍ സാബു മഠത്തില്‍ പറമ്പില്‍ എന്നിവരും ചേര്‍ന്ന് ക്രമീകരണം നടത്തി.
DSC_2399

റോയി നെടുംചിറ
Comments