ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവിലുളള സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കോട്ടയം അതിരൂപതയുടെ 100-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1,2,3 തീയതികളില്‍ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.ചങ്ങനാശ്ശേരി എസ്.ബി.കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ടോം കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ പ്രേക്ഷിത പ്രവര്‍ത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റീഫന്‍,പ്രസിദ്ധ ധ്യാന പ്രസംഗകനായ അരവിന്ദാക്ഷ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ധ്യാന വിരുന്ന് ചിക്കാഗോയിലെ സേക്രട്ട് ഹാര്‍ട്ട് ,സെന്റ്മേരീസ് ഇടവകക്കാര്‍ക്ക് വേണ്ടി സംയുക്തമായാണ് നടത്തപ്പെടുന്നത്. സെപ്റ്റംബര്‍ 30 -ന് വൈകുന്നേരം 6.30 ന് ആരംഭിച്ച് 9 വരെയും, ഒക്ടോബര്‍ 1-ന് ഉച്ചയ്ക്ക് 2 മണിമുതല്‍ 9 വരെയും,ഒക്ടോബര്‍ 2 ശനിയാഴ്ചയും,ഒക്ടോബര്‍ 3 ഞായറാഴ്ചയും രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയുമാവും ധ്യാനം നടക്കുക. കുടുംബ നവീകരണ ധ്യാനത്തോടൊപ്പം യുവജനങ്ങള്‍ക്കായി ഇതേ സമയത്തു തന്നെ നവീകരണ ക്ളാസ്സുകളും നടത്തപ്പെടും കൂദാശിക ജീവിതത്തിലൂടെ ജീവിത വിശുദ്ധീകരണം നടത്തുവാനും,ദൈവകൃപയിലൂടെ മാത്യം ലഭിക്കുന്ന കുടുംബ സമാധാനം തലമുറകള്‍ക്ക് കൈമാറുവാനും അറിഞ്ഞിരിക്കേണ്ട ചിന്തകള്‍ ഫാ.ടോം കുന്നുംപുറം പങ്കുവയ്ക്കുന്നു. പ്രസ്തുത ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ നവീകരണം നടത്തുവാന്‍ വികാരി ഫാ.എബ്രഹാം മുത്തോലത്ത് ആഹ്വാനം ചെയ്തു. റോയി നെടുംചിറ |