ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കരോള്‍ഗാന ശുശ്രൂഷ നടത്തപ്പെട്ടു. ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോജോ ആനാലില്‍, സജി പൂതൃക്കയില്‍, പ്രദീപ് മുരിങ്ങോത്ത് എന്നിവര്‍ ചേര്‍ന്ന് ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തു. ക്രിസ്തുമസ്സിന് മുന്‍പുള്ള എല്ലാ ഞായറാഴ്ചകളിലും സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് കരോള്‍ ഗാനാലാപനം നടത്തുക. നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യവും സഹകരണവും കരോള്‍ കമ്മറ്റിക്ക് ആവേശം പകരുന്നു.
റോയി നെടുംചിറ |