സെന്റ് മേരീസില്‍ ക്രിസതുമസ്സ് കരോള്‍ ആരംഭിച്ചു.

posted Nov 19, 2010, 9:47 PM by Knanaya Voice   [ updated Nov 19, 2010, 9:53 PM ]
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ക്രിസ്തുമസ്സ് കരോള്‍ ആരംഭിച്ചു. നവംബര്‍ 18-ാം തീയതി വൈകുന്നേരത്തെ വി. കുര്‍ബാനയ്ക്കുശേഷം കരോള്‍ ടീമിന് വികാരി എബ്രാഹം മുത്തോലത്ത് ആശീര്‍വ്വദിച്ചു. കരോളിന് സി. സേവിയര്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോബ് കുളങ്ങര, സജി പൂതൃക്കയില്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം കൊടുത്തുവരുന്നു. കരോളില്‍നിന്ന് ലഭിക്കുന്ന വരുമാനം ദേവാലയത്തിന്റെ ലോണിന്റെ പ്രിന്‍സിപ്പലിലേയ്ക്ക് അടയ്ക്കണമെന്ന് വികാരി ഫാ, എബ്രാഹം മുത്തോലത്ത് അറിയിച്ചു.
റോയി നെടുംചിറ
Comments