സെന്റ് മേരീസില്‍ ക്രിസ്തുമസ് ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted Dec 17, 2010, 3:41 AM by Knanaya Voice   [ updated Dec 17, 2010, 10:39 AM by Saju Kannampally ]
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്തുമസ് കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് വികാരി എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കും. ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് സഹകാര്‍മ്മികത്വം വഹിക്കും. കര്‍മ്മങ്ങള്‍ക്കുശേഷം ഓഡിറ്റോറിയത്തില്‍ വിവിധ മിനിസ്ട്രികളുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കലാപരിപാടികള്‍ അരങ്ങേറും. ജയിന്‍ മാക്കില്‍ സംവധാനം ചെയ്ത് മാത്യു ഇടുക്കുതറ തിരക്കഥ എഴുതിയ "അമേരിക്കന്‍ കാഴ്ചകള്‍'' എന്ന സ്കിറ്റും അവതരിപ്പിക്കപ്പെടും. തുടര്‍ന്ന് വിമന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സ്നേഹവിരുന്നും നടത്തപ്പെടും. ഡിസംബര്‍ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പുതുവര്‍ഷത്തിന്റെ കര്‍മ്മങ്ങള്‍ ഡിസംബര്‍ 31-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 8.30 നും വര്‍ഷാവസാന പ്രാര്‍ത്ഥന, ആരാധന, വിശുദ്ധ കുര്‍ബാന എന്നിവ നടത്തപ്പെടും. ക്രിസ്തുമസ് പുതുവത്സര കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ വികാരി ഫാ. എബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു. ട്രസ്റിമാരായ പീറ്റര്‍ കുളംങ്ങര, സാബു തറത്തട്ടേല്‍, സെക്രട്ടറി സാജു കണ്ണമ്പള്ളി, ട്രഷറര്‍ ജോയിസ് മറ്റത്തില്‍ക്കുന്നേല്‍. പി. ആര്‍. ഒ. റോയി നെടുംചിറ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കും.

റോയി നെടുംചിറ

 

Comments