ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോയില്‍ പുതുതായി രൂപംകൊണ്ട സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ലീജിയന്‍ ഓഫ് മേരി സംഘടനയ്ക്ക് തുടക്കം കുറിച്ചു. നവംബര്‍ 4-ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് ആദ്യയോഗം നടന്നത്. സംഘടനയുടെ പ്രസിഡന്റായി പീനാ മണപ്പള്ളി. സിബി കടിയംപള്ളി, ഷൈനി തടത്തട്ടേല്‍, മേഴ്സി ഇടിയാലിയില്‍ എന്നിവരെ യഥാക്രമം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിങ്ങനെ വികാരി ഫാ. എബ്രാഹം മുത്തോലത്ത് നിയോഗിച്ചു. സംഘടനയോട് ചേര്‍ന്നുനിന്നു സമൂഹത്തിനുവേണ്ടി സേവനം ചെയ്യാന്‍ താല്പര്യമുള്ളവരെ പ്രസിഡന്റ് പീനാ മണപ്പള്ളി സംഘടനയിലേയ്ക്ക് സ്വാഗതം ചെയ്തു.
റോയി നെടുംചിറ |