ചിക്കാഗോ: കോട്ടയം അതിരൂപതയുടെ 100-ാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി രൂപം നല്‍കിയ വിദ്യാഭ്യാസ പദ്ധതിയുടെ ധനസമാഹരണത്തിന്റെ ഭാഗമായി ചിക്കാഗോയില്‍ എത്തിയ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഇടവക ജനങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഡിസംബര്‍ 5-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിച്ച 1500 ല്‍ പരം പേര്‍ പങ്കെടുത്ത സമൂഹബലിക്ക് ജോസഫ് പണ്ടാരശ്ശേരി പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ആഘോഷമായ ദിവ്യബലിക്ക് ശേഷം വചനശുശ്രൂഷയ്ക്ക് പ്രത്യേകം പരിശീലനം ലഭിച്ചവര്‍ക്ക് അഭിവന്ദ്യ പിതാവ് ആശീര്‍വാദം നല്‍കി അനുഗ്രഹിച്ചു. രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിദ്യാഭ്യാസ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ബിഷപ് വിശദീകരിച്ച് പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം റ്റോമി, ഷേര്‍ളി നെല്ലാമറ്റത്തില്‍ നിന്ന് 5000 ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. പീനാ മണപ്പള്ളി അഗാപ്പമൂവ്മെന്റിന്റെ ഭാഗമായി 2500 ഡോളറിന്റെ ചെക്ക് നല്‍കി, വിമന്‍സ് ഫോറം പ്രവര്‍ത്തകര്‍ മേഴ്സി ഇടിയാലിയുടെ നേതൃത്വത്തില്‍ ബിഷപ്പിന് ചെക്ക് സമ്മാനിച്ചു. ഇതേ തുടര്‍ന്ന് 470 -ല്‍പരം വേദപഠന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിതിയില്‍ സഹകരിച്ചുകൊണ്ട് അഭിവന്ദ്യ പിതാവിന് തുകകള്‍ നല്‍കി ആശീര്‍വാദം സ്വീകരിച്ചു. പിന്നീട് ഇടവകയിലെ മുഴുവന്‍ ജനങ്ങളും ധനസമാഹരണത്തില്‍ പങ്കുചെര്‍ന്നുകൊണ്ട് സെന്റ് മേരീസ് ദേവാലയത്തില്‍നിന്നും വിദ്യാഭ്യാസ പദ്ധതിയിലേയ്ക്ക് 70000 ഡോളറോളം സമാഹരിച്ചു നല്‍കി. ഫണ്ട് സമാഹരണത്തിന് ട്രസ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളംങ്ങര, സാബു തറത്തട്ടേല്‍, ജോയിസ് മറ്റത്തില്‍കുന്നേല്‍, സാജു കണ്ണമ്പള്ളി, റോടി നെടുംചിറ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം കൊടുത്തു. റോയി നെടുംചിറ |