സെന്റ് മേരീസില്‍ മരിച്ചവരുടെ ഓര്‍മ്മാചരണം നടത്തി.

posted Mar 10, 2011, 9:02 PM by Knanaya Voice
ഷിക്കാഗോ: സമൂഹത്തില്‍നിന്നും സമുദായത്തില്‍നിന്നും മണ്‍മറഞ്ഞുപോയവരുടെ ഓര്‍മ്മാചരണം ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ നടത്തി. വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ സകല മരിച്ചവരേയും ഓര്‍മ്മിച്ചുകൊള്ളുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഒപ്പീസും നടത്തപ്പെട്ടു. ഇടവക സമൂഹം തങ്ങളില്‍നിന്നും വേര്‍പിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഫോട്ടോയുമായി കടന്നുവന്ന് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പ്രാര്‍ത്ഥന വളരെ ശ്രദ്ധേയയമായി. ഫാ. റ്റോമി വട്ടുകുളം പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യകാര്‍മ്മികനായിരുന്നു. വളരെ ഹൃദയസ്പര്‍ശിയായ സകല മരിച്ചവരുടേയും ഓര്‍മ്മാചരണത്തിന് നൂറുകണക്കിന് ഇടവകാംഗങ്ങള്‍ പങ്കെടുത്തു. 

സാജു കണ്ണമ്പള്ളി
Comments