സെന്റ് മേരീസില്‍ നോയമ്പുകാല ധ്യാനം

posted Mar 13, 2011, 11:20 PM by Knanaya Voice
ചിക്കാഗോ: സെന്റ് മേരീസ് ദേവാലയത്തില്‍ അമ്പതു നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം നെല്ലിക്കുറ്റി ധ്യാനകേന്ദ്രത്തിന്റെ ധ്യാന ഗുരുക്കളായ ഫാ. തോമസ് കൊച്ചുകരോട്ട്, സി. റ്റെസിന്‍, സി. മാര്‍ഗരറ്റ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31-ാം തീയതി വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 3-ാം തീയതി ഞായറാഴ്ച വരെ മോര്‍ട്ടന്‍ ഗ്രോവ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ധ്യാനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൌകര്യങ്ങള്‍ എക്സിക്യൂട്ടീവിന്റെയും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചെയ്തുവരുന്നു. നോയമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ആദ്ധ്യാത്മിക നിറവ് ഉണ്ടാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു.
Comments