ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ഇടവക ദേവാലയത്തില്‍ നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിച്ചു. ശനിയാഴ്ച വി. കുര്‍ബാനയെതുടര്‍ന്ന് പള്ളിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ വി. കുര്‍ബ്ബാന എഴുന്നെള്ളിവെച്ചുകൊണ്ട് ആരാധന ചാപ്പല്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അല്പനേരം ദൈവിക സന്നിധിയില്‍ ശാന്തമായിരിക്കാനുതകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഈ ചാപ്പലില്‍ ചെയ്തിരിക്കുന്നത് എന്ന് ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക് പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോസ് ഐക്കരപ്പറമ്പില്‍, സുനില്‍ വെട്ടത്തുകണ്ടത്തില്‍, സാബു മഠത്തിപ്പറമ്പില്‍, റ്റെസി ഞാറവേലി, ലിസി മുല്ലപ്പള്ളി, ജെയിംസ്
മന്നാകുളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാജു കണ്ണമ്പള്ളി |