സെന്റ് മേരീസില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന് യാത്രയയപ്പ് നല്‍കി

posted Dec 27, 2010, 11:05 PM by Knanaya Voice   [ updated Dec 28, 2010, 10:02 AM by Saju Kannampally ]
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ അസോസിയേറ്റഡ് വികാരിയായിരുന്ന ഫാ. ജോസ് ഇല്ലിക്കുന്നുംപുറം സാനന്‍ന്റോണിയിലെ വികാരിയും ഹൂസ്റ്റണ്‍ ക്നാനായ മിഷന്റെ ഡയറക്ടറുമായി സ്ഥലം മാറി പോകുന്ന അവസരത്തില്‍ സെന്റ് മേരീസ് ഇടവക ജനങ്ങള്‍ ബഹുമാനപ്പെട്ട ജോസ് അച്ചന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഡിസംബര്‍ 26-ം തീയതി നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ട്രസ്റ്റി പീറ്റര്‍ കുളങ്ങര എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇടവകയ്ക്ക് അച്ഛനോടുള്ള സ്നേഹബഹുമാന സൂചകമായി ഇടവകയുടെ ഉപഹാരം ട്രസ്റ്റി സാബു തറത്തട്ടേല്‍ ജോസ് ഇല്ലിക്കുന്നുംപുറത്തിന് സമ്മാനിച്ചു. ട്രഷറര്‍ ജോയിസ് മറ്റത്തിക്കുന്നേല്‍ ഫാ. എബ്രാഹം മുത്തോലത്തിന് ക്രിസ്തുമസ് സമ്മാനം നല്‍കി. യാത്രയയപ്പു സമ്മേളനത്തില്‍ ഇടവകയിലെ മുഴുവന്‍ ജനങ്ങളും പങ്കുചേരുകയും ബഹുമാനപ്പെട്ട ജോസ് അച്ചന്‍ ഇടവകയ്ക്ക് നല്‍കിയ സേവനങ്ങളെ സ്മരിക്കുകയും ചെയ്തു.
 
റോയി നെടുംചിറ
Comments