സെന്റ്മേരീസില്‍ ഫാ.ജോസ് ഇല്ലികുന്നുംപുറത്തിന് കാര്‍ ഉപഹാരമായി നല്കി.

posted Oct 8, 2010, 11:17 PM by Knanaya Voice
ചിക്കാഗോ:  ക്നാനായ കത്തോലിക്കാ ദേവാലയമായ സെന്റ്മേരീസ് ദേവാലയത്തിലെ ഇടവകക്കാര്‍ ഒന്നു ചേര്‍ന്ന് ഇടവകയിലെ അസിസ്റന്റ് വികാരിയായി ചാര്‍ജ് എടുത്ത ഫാ.ജോസ് ഇല്ലികുന്നുംപുറത്തിന് സ്നേഹ സൂചകമായി കാമറി കാര്‍ ഉപഹാരമായി നല്കി.കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ട്രസ്റി പീറ്റര്‍ കുളംങ്ങര വികാരി എബ്രഹാം മുത്തോലത്തിന്റെയും ട്രസ്റിമാരായ ബിജു കിഴക്കേകൂറ്റ്, സാബു തടത്തട്ടേല്‍, സെക്രട്ടറി സാജു കണ്ണംമ്പളളി, ട്രഷറര്‍ ജോയിസ് മറ്റത്തിക്കുന്നേല്‍ , പി.ആര്‍.ഒ.റോയി നെടുംചിറ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കാറിന്റെ താക്കോല്‍ കൈമാറ്റകര്‍മ്മം നിര്‍വ്വഹിച്ചു.
റോയി നെടുംചിറ
Comments