സെന്റ്മേരീസില്‍ ഫാ.വിന്‍സര്‍ നിര്‍മ്മിച്ച സി.ഡി.പ്രകാശനം ചെയ്തു.

posted Oct 8, 2010, 10:57 PM by Knanaya Voice   [ updated Oct 8, 2010, 11:00 PM ]
ചിക്കാഗോ: കേരളത്തിലെ റെബ്ളെഡ്സ് അസ്സോസിയേഷന്റെ ഭാഗമായി ചിക്കാഗോയില്‍ സേവനം ചെയ്യുന്ന ഫാ.വില്‍സന്‍ നിര്‍മ്മിച്ച ഗാന സി.ഡി.സെന്റ്മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് സെന്റ്മേരീസ് ദേവാലയ വികാരി ഫാ.എബ്രഹാം മുത്തോലത്ത് സീറോ മലബാര്‍ കത്തീഡ്രല്‍ DRE തോമസ് മൂലയിലുന് നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍  അസിസ്റന്റ് വികാരി ഫാ. ജോസ് ഇല്ലികുന്നുംപുറത്ത്, ഫാ.വില്‍സണ്‍, അനില്‍മറ്റത്തില്‍കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത പരിപാടി വഴി ലഭിക്കുന്ന വരുമാനം നാട്ടില്‍ കാഴ്ചയില്ലാത്ത ആളുകളെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് ഫാ.വിന്‍സണ്‍ അറിയിച്ചു.
റോയി നെടുംചിറ
Comments