സെന്റ് മേരീസില്‍ പുതിയ ഓഫീസ് വെഞ്ചരിച്ചു

posted Nov 19, 2010, 9:45 PM by Knanaya Voice   [ updated Nov 19, 2010, 9:55 PM ]
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തില്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതുതായി വാങ്ങിയ ദേവാലയത്തിലെ ഓഫീസുകള്‍ എല്ലാം പുനര്‍നിര്‍മ്മിച്ചു മോഡിപിടിപ്പിക്കുകയും ഇടവക വികാരിക്കുവേണ്ടി മറ്റൊരു ഓഫീസ് എല്ലാ സജീകരണങ്ങളോടുംകൂടി നിര്‍മ്മിച്ച് അതിന്റെ കൂദാശകര്‍മ്മം വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത്, ഫാ. വില്‍സന്‍ എന്നിവര്‍ ചേര്‍ന്ന് കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ട്രസ്റിമാരായ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍ എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

റോയി നെടുംചിറ

 

Comments