സെന്റ് മേരീസില്‍ വാര്‍ഷിക ധ്യാനം പുത്തന്‍ ഉണര്‍വേകി

posted Apr 5, 2011, 3:42 PM by Saju Kannampally   [ updated Apr 5, 2011, 3:47 PM ]

 
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയിലെ വാര്‍ഷിക ധ്യാനം ഭക്തിനിര്‍ഭരമായി,വ്യാഴം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ധ്യാനത്തില്‍ ആയിരത്തില്‍പരം ഇടവകാംഗങ്ങള്‍ പങ്കെടുത്തു. കേരളത്തില്‍നിന്നുള്ള നെല്ലിക്കുറ്റി സിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വാര്‍ഷിക ധ്യാനം നടത്തപ്പെട്ടത്. ഫാ. തോമസ് കൊച്ചുകരോട്ട്, സി. റ്റെസ്സിന്‍, സി. മാര്‍ഗരറ്റ് എന്നിവര്‍ വചനശുശ്രൂഷയ്ക്കും, രോഗശാന്തി ശുശ്രൂഷയ്ക്കും, ആരാധനയ്ക്കും നേതൃത്വം നല്‍കി.

           ഇടവകയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസികളുടെ ദൈവിക ചൈതന്യത്തിനും വളരെയധികം ഊര്‍ജ്ജസ്വലത ഈ വാര്‍ഷിക ധ്യാനംകൊണ്ട് കൈവരിക്കാനായി എന്ന് വികാരി ഫാ. എബ്രഹാം മുത്തോലത്ത് അഭിപ്രായപ്പെട്ടു. സാബു മഠത്തില്‍പറമ്പിലിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥാ ഗ്രൂപ്പ് അംഗങ്ങളും, പള്ളി കമ്മറ്റിയും നാല് ദിവസം നീണ്ടുനിന്ന വാര്‍ഷിക നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കി.
 
 സാജു കണ്ണമ്പള്ളി

Comments