സെന്റ് മേരീസില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു.

posted Dec 29, 2010, 2:13 AM by Knanaya Voice   [ updated Dec 30, 2010, 2:48 PM by Saju Kannampally ]
ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ഡിസംബര്‍ 26-ം തീയതി ആഘോഷമായി നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ. റ്റോമി വട്ടുകുളം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധന്റെ രൂപം വെഞ്ചരിപ്പോടെ ആരംഭിച്ച കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഉഴവൂര്‍ ഫൊറോനക്കാരാണ് തിരുനാളിന്റെ പ്രസുദേന്തിമാര്‍. നിരവധി ഉഴവൂര്‍ നിവാസികളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് കല്ലുംതൂവാല നേര്‍ച്ചക്കുള്ള സൌകര്യം ഒരുക്കിയിരുന്നു. ഈ ദേവാലയം രൂപം കൊണ്ടതിനുശേഷം ആദ്യമായി നടന്ന വിശുദ്ധന്റെ തിരുനാള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ഭക്തിനിര്‍ഭരവുമായിരുന്നു. തിരുനാളിനുശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു. ട്രസ്റിമാരായ പീറ്റര്‍ കുളംങ്ങര, സാബു തറത്തട്ടേല്‍, ട്രഷറി ജോയിസ് മറ്റത്തിക്കുന്നേല്‍, സെക്രട്ടറി സാജു കണ്ണമ്പള്ളി എന്നിവര്‍ തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തി.

റോയി നെടുംചിറ
Comments