സെന്റ് മേരീസില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

posted Dec 22, 2010, 9:36 PM by Saju Kannampally   [ updated Dec 23, 2010, 7:30 AM ]
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 26-ാം തീയതി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിശുദ്ധന്റെ ഓര്‍മ്മ ആചരിക്കുന്ന ദിവസം ചിക്കാഗോയിലെ ഉഴവൂര്‍ നിവാസികളുടെ നേതൃത്വത്തില്‍ പുണ്യവാനോടുള്ള ഭക്തിയും സ്നേഹവും വിളിച്ചറിയിച്ചുകൊണ്ട് ആഘോഷപൂര്‍വ്വമായ തിരുനാള്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 26-ാം തീയതി ഞായറാഴ്ച രാവിലെ 10-ന് ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഏ. ഡി. 34കളില്‍ ജൂവിഷ്ഷായി ജനിച്ചു ജീവിച്ച സെന്റ് സ്റ്റീഫന്‍ സെന്റ് പോളിന്റെ ബന്ധുവുംകൂടിയായിരുന്നു. (പഴയ സാവൂള്‍). തിന്മക്കെതിരെയുള്ള പോരാട്ടത്തില്‍ സഭയിലെ ആദ്യത്തെ രക്തസാക്ഷി എന്ന ഭാഗ്യവും പുണ്യവാന്റേതാണ്. തന്റെ ദൈവവചന പ്രഘോഷണത്തിനിടയില്‍ "ഞാന്‍ എന്റെ ദൈവമായ യേശുവിനെ സ്വര്‍ഗ്ഗത്തില്‍ കാണുന്നു'' എന്ന വാക്കുകളില്‍ പ്രകോപിതമായ ജനക്കൂട്ടം വിശുദ്ധനെ നഗരത്തിന് വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു. അതിനുശേഷം നായ്ക്കള്‍ക്ക് ഭക്ഷിക്കാന്‍ ജനക്കൂട്ടം ശരീരം ഉപേക്ഷിച്ചുപോന്നു. രണ്ടാം ദിവസം രാത്രി സെന്റ് പോളിന്റെ അദ്ധ്യാപകനായിരുന്ന ഗമാലിയേയും മറ്റൊരു അപ്പസ്തോലനായ ബര്‍ണാബാസും ചേര്‍ന്ന് വിശുദ്ധനെ അവരുടെ സ്വന്തം സ്ഥലത്ത് സംസ്ക്കരിച്ചു. 415 ആണ്ടുവരെ പിന്നീട് അറിയപ്പെടാതിരുന്ന വിശുദ്ധനെ സ്ഥലത്തെ ഒരു വൈദികനായിരുന്ന ലൂയിസനാണ് വിശുദ്ധന്റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ മുന്‍പില്‍ എത്തിച്ചത്. ഇന്ന് വിശുദ്ധന്റെ വിശ്വാസികള്‍ക്കും ഉഴവൂര്‍ നിവാസികള്‍ക്കും വിശുദ്ധന്‍വഴി ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണ്. ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിക്കുന്ന അതേ ദിവസം തന്നെയാണ് ഉഴവൂരിലും വിശുദ്ധന്റെ തിരുനാള്‍ ആഘോഷം നടക്കുക. ഉഴവൂര്‍ ഫൊറോനക്കാര്‍ മുഴുവന്‍ പ്രസുദേന്തിമാരായി നടത്തപ്പെടുന്ന തിരുനാള്‍ കമ്മറ്റിക്ക് നേതൃത്വം കൊടുക്കുന്നത് സൈമണ്‍ ചക്കാലപ്പടവില്‍, ബിജു കിഴക്കേക്കുറ്റ്, ബന്നി കാഞ്ഞിരപ്പാറ, മനോജ് അമ്മായിക്കുന്നേല്‍, അലക്സ് പടിഞ്ഞാറേല്‍, ഡൊമനിക് ചൊള്ളമ്പേല്‍, ബിജു അച്ചന്‍കുന്നത്ത്, ജോജോ അനാലില്‍, ഷൈബു കിഴക്കേക്കുറ്റ് എന്നിവരാണ്. തിരുനാളിന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. തിരുനാളിന് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും കല്ലും തൂവാല നേര്‍ച്ചയ്ക്കും സൌകര്യം ഒരുക്കിയിട്ടുണ്ട്.

റോയി നെടുംചിറ
Comments