സെന്റ്മേരീസില്‍ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു.

posted Nov 12, 2010, 3:15 AM by Knanaya Voice   [ updated Nov 12, 2010, 9:33 AM by Anil Mattathikunnel ]

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം, ആയിരത്തിലധികം വരുന്ന ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. വിശുദ്ധന്റെ രൂപം വെഞ്ചരിച്ചുകൊണ്ട് തുടക്കമിട്ട കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസേന്തി ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത് തിരുനാളിന്റെ സന്ദേശം നല്‍കി. ഫാ, വിന്‍സന്‍നും കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിച്ചു.
 നവംബര്‍ 3-ം തീയതി വിശുദ്ധന്റെ നൊവേനയോടുകൂടി ആരംഭിച്ച തിരുനാള്‍ ഒന്‍പതും ദിവസത്തെ നൊവേനയ്ക്കുശേഷം നവംബര്‍ 11-ം തീയതി ചെറിയ തിരുനാളായി ആചരിക്കുകയായിരുന്നു. എല്ലാ ദിവസവും ഭക്തജനങ്ങളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ജോയി ചെമ്മാച്ചേല്‍, ഷിജു ചിറയത്തില്‍ എന്നിവര്‍ തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്നു. തിരുസ്വരൂപം വെഞ്ചരിക്കല്‍, ലദീജ്, ആഘോഷമായ വിശുദ്ധ കുര്‍ബാന, വിശുദ്ധന്റെ നൊവേന എന്നീ കര്‍മ്മങ്ങിലെല്ലാം ആയിരങ്ങള്‍ ഭക്തപൂര്‍വ്വം പങ്കെടുത്തു. വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഏവര്‍ക്കും തിരുനാള്‍ മംഗളങ്ങളും വിശുദ്ധന്റെ അനുഗ്രഹവും ആശംസിച്ചു.

റോയി നെടുംചിറ


 

Comments