സെന്റ് മേരീസില്‍ യൂദാശ്ളീഹായുടെ തിരുനാളിന് തുടക്കം കുറിച്ചു.

posted Nov 4, 2010, 6:11 AM by Knanaya Voice   [ updated Nov 4, 2010, 6:16 AM ]
ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ യൂദാശ്ളീഹായുടെ തിരുനാളിന് ഭക്തിപൂര്‍വ്വം തുടക്കം കുറിച്ചു. നവംബര്‍ 3 ന് തുടക്കം കുറിച്ച തിരുനാള്‍ നൊവേനയ്ക്ക് നൂറുകണക്കിന് യൂദാശ്ളീഹായുടെ ഭക്തര്‍ പങ്കെടുത്തു. നവംബര്‍ 11-ം തീയതി വരെ തുടര്‍ച്ചയായി നൊവേനയും വിശുദ്ധ കുര്‍ബാനയും എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഉണ്ടായിരിക്കും. തിരുനാളിന്റെ ആരംഭദിവസമായ ബുധനാഴ്ച വിശുദ്ധകര്‍മ്മങ്ങള്‍ക്ക് അസേന്തി ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത് നേതൃത്വം കൊടുത്തു. നവംബര്‍ 11-ം തീയതി വ്യാഴാഴ്ച ചെറിയ തിരുനാളും ആചരിക്കുമെന്ന വികാരി ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

റോയി നെടുംചിറ


 

Comments