സെന്റ് മേരീസിലെ പ്രഥമ ക്രിസ്തുമസ് ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

posted Dec 27, 2010, 1:45 AM by Knanaya Voice   [ updated Dec 27, 2010, 7:02 PM by Saju Kannampally ]

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. 24-ാം തീയതി വെള്ളിയാഴ്ച 6.30 ന് ആരംഭിച്ച കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ.ജെയിംസ് കിഴക്കേമഠം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി. സെന്റ് മേരീസ് ദേവാലയം നിലവില്‍വന്നതിനുശേഷം നടന്ന ആദ്യക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് 2000-ല്‍പരം പേര്‍ പങ്കെടുത്തു വി. കുര്‍ബാനയ്ക്കുശേഷം നടന്ന കലാപരിപാടികള്‍ക്ക് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായി ജയ കുളങ്ങര ക്രമീകരണങ്ങള്‍ നടത്തി. സുമി ഇടിയാലില്‍, ഡയനാ കുളങ്ങര എന്നിവര്‍ എം. സി. മാരായി പ്രവര്‍ത്തിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ക്രിസ്തുമസ് മേള ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറി. മെന്‍സ്, വിമന്റ്സ് മിനിസ്റ്ററി കോ-ഓര്‍ഡിനേറ്റേഴ്സ് ആയ ജോസ് ഐക്കരപ്പറമ്പില്‍, മേഴ്സി ഇടയിലില്‍ എന്നിവര്‍ സ്നേഹവിരുന്നിന് നേതൃത്വം കൊടുത്തു. ട്രസ്റ്റിമാരായ പീറ്റര്‍ കുളംങ്ങര, സാബു തറത്തട്ടേല്‍, ജോയിസ് മറ്റത്തിക്കുന്നേല്‍ (ട്രഷറര്‍), സെക്രട്ടറി സാജു കണ്ണമ്പള്ളി, പി. ആര്‍. ഒ. റോയി  നെടുംചിറ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റോയി നെടുംചിറ

Comments