ചിക്കാഗോ:സെന്റ്മേരീസ് ക്നാനായ ദേവാലയ കൂദാശ കര്‍മ്മത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജൂലൈ 18 ന് രാവിലെ 9 മണിക്ക് കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടില്‍,സെന്റ് തോമസ് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്,കോട്ടയം രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും.കൂദാശ കര്‍മ്മത്തിനുശേഷം പൊതു സമ്മേളനം നടത്തപ്പെടും.വികാരി എബ്രഹാം മുത്തോലത്തും,ട്രസ്റിമാരായ ബിജു കിഴക്കേക്കൂറ്റ്,പീറ്റര്‍ കുളങ്ങര,സാബു തറതട്ടേല്‍ സെക്രട്ടറി സാജുകണ്ണംപളളി,ട്രഷറര്‍ ജോയിസ് മറ്റത്തിക്കുന്നേല്‍ പി.ആര്‍.ഒ.റോയി നെടുംചിറ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്കും.പരിപാടികളുടെ തല്‍സമയ സംപ്രേഷണം www.knanaya voice.comഅല്ലെങ്കില്‍www.knanaya vision.com രാവിലെ 9 മണി മുതല്‍
ലഭ്യമാണ്. റോയി നെടുംചിറ |