സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് യൂത്ത് മിനിസ്ട്രി സെമിനാര്‍

posted Dec 23, 2010, 9:17 PM by Knanaya Voice   [ updated Dec 24, 2010, 12:47 PM by Saju Kannampally ]
സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് യൂത്ത് മിനിസ്ട്രി പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡിസംബര്‍ 18, 2010 ല്‍ ഫാ. റോയി കടുപ്പില്‍ -ന്റെ "How to make your life meaningful'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ നടത്തപ്പെട്ടു. പ്രസ്തുത പരിപാടി ഷിക്കാഗോയിലെ ക്നാനായ കത്തോലിക്കരുടെ ആത്മീയ ഗുരുവും, വികാരി ജനറാളുമായ ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്യുകയും കുട്ടികള്‍ ദൈവകൃപയിലും നല്ല ശിക്ഷണത്തിലും വളര്‍ന്ന് സഭയ്ക്കും, സമൂഹത്തിനും മാതൃകാപരമായി ജീവിക്കുന്നതിന് കുട്ടികളെ അനുഗ്രഹിക്കുകയും, ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. കുട്ടികളുടെയും, യുവജനങ്ങളുടെയും ഏതു പ്രശ്നവും വളരെ തന്മയത്തോടെ കൈകാര്യം ചെയ്ത്, പരിഹാരം കാണുന്ന മികവും, കഴിയും നിറഞ്ഞ റോയി അച്ചന്റെ ഉപദേശങ്ങള്‍ യുവജനങ്ങള്‍ക്ക് വളരെ സ്വാഗതാര്‍ഹമായിരുന്നു. യൂത്ത് മിനിസ്ട്രി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മീസിസ്സ് ജയ പോള്‍സണ്‍ കുളങ്ങര ഏവര്‍ക്കും സ്വാഗതം അര്‍പ്പിച്ച് നടത്തിയ മീറ്റിംഗില്‍ കോ-ഓര്‍ഡിനേറ്റേഴ്സ് ആയ അലക്സ് കറുകപറമ്പില്‍ & ഏലമ്മ ചൊള്ളമ്പേല്‍, ഭാവി പരിപാടികളേപ്പറ്റി യുവജനങ്ങളുമായി സംസാരിക്കുകയും യൂത്ത് മിനിട്രി കോ-ഓര്‍ഡിനേറ്റര്‍ മി. സണ്ണി മേലേടത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളില്‍ കാരുണ്യത്തിന്റേയും, സഹായ സഹകരണത്തിന്റെയും സ്വഭാവ രൂപീകരണത്തിനായി 'കോട്ട് & ടോയ് ഡ്രൈവ്' നടത്തുന്നതിനേപ്പറ്റിയും ഷെല്‍റ്റര്‍ ഹോമുകളില്‍ സൂപ്പ്കിച്ചണ്‍ സര്‍വ്വീസ് നടത്തുന്നതിനേപ്പറ്റിയും സംസാരിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
Comments