സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ ഓഫ് ഹ്യൂസ്റ്ണ്‍ വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു.

posted Feb 1, 2011, 8:49 PM by Saju Kannampally   [ updated Feb 1, 2011, 8:56 PM ]

മിസ്സോറി സിറ്റി.. ഹ്യൂസ്റണിലെ ക്നാനായ കത്തോലിക്കാ സമുദായം വിശൂദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. റവ: ഫാ. ജോസ് ഇല്ലികുന്നുമ്പുറത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ലദീഞ്ഞിലും അതിനെ തുടര്‍ന്നുള്ള പാട്ടുകുര്‍ബാനയിലും ഏകദേശം മുന്നൂറ്റമ്പതില്‍ പരം വരുന്ന ക്നാനായ കുടും ബാഗങ്ങള്‍ ഭക്തിയുടെ നിറവില്‍ പങ്കുചേര്‍ന്നു.

ഈ ആധുനീക യുഗത്തില്‍ ആത്മിയ ജീവിതത്തിന്റെ   പ്രധാന്യത്തേയും,അടിയുറച്ച ആഴമേറിയ ദൈവീക വിശ്വാസത്തിന്റെ ആവശ്യകതെപ്പറ്റിയും, അതിലേയ്ക്കായി നമ്മെ നയിയ്ക്കുന്ന ക്രൈസ്തവ രക്തസാക്ഷികളില്‍ എറ്റവും മുന്‍പന്തിയിലാണു വിശുദ്ധനായ സെബസ്ത്യാനോസിന്റെ സ്ഥാനം എന്നും ജോസച്ചന്‍ തന്റെ തിരുനാള്‍ സμശത്തില്‍ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയുസ്ഥായി.



Comments