സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു.

posted Nov 2, 2010, 5:55 AM by Knanaya Voice   [ updated Nov 2, 2010, 6:03 AM ]
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നവംബര്‍ 1-ം   തീയതി സകല മരിച്ചവരുടെയും ഓര്‍മ്മ ആചരണം നടത്തി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് നേതൃത്വം കൊടുത്തു. ഇടവകയിലെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ ഉറ്റവരുടെ ചിത്രങ്ങളുമായി വന്ന ഭക്തജനങ്ങള്‍ അവരെ മനസില്‍ സ്മരിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു.
                                                                                                                                                   റോയി നെടുംചിറ
Comments