സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ തിരുനാളിന് കൊടിയേറി

posted Aug 7, 2010, 1:26 AM by Knanaya Voice   [ updated Aug 7, 2010, 10:03 AM by Anil Mattathikunnel ]
ചിക്കാഗോ: സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു.വെളളിയാഴ്ച വൈകുന്നേരം നടന്ന കൊടിയേറ്റ ചടങ്ങിനും തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും മാര്‍ ജേക്കബ് അങ്ങാടിയാത്ത്,ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്,മാര്‍ ജോര്‍ജ് പളളിപറമ്പില്‍, വികാരി ഫാ.എബ്രഹാം മുത്തോലത്ത് അസോസിയേറ്റ് വികാര്‍ ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഫാ.വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍മ്മീകത്വം വഹിച്ചു.ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.ക്നാനായ വോയിസി ലൂടെ നടത്തിയ  പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ക്നാനായ വോയിസില്‍ തുടര്‍ന്നും ലഭ്യമായിരിക്കും.


റോയി നെടുംചിറ
ഫോട്ടോസ് : ഡോമിനിക്  ചൊള്ളമ്പേല്‍
Comments