സെന്റ് മേരീസ് പളളിയില്‍ സേവനദിനം നടത്തി

posted Jul 6, 2010, 2:16 AM by Knanaya Voice   [ updated Jul 6, 2010, 9:13 AM by Anil Mattathikunnel ]
ചിക്കാഗോ: മേര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സേവനദിനം നടത്തി. ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു. ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ആന്റോ ആന്റണി എം.പി, കെ.പി.ധനപാലന്‍ എം.പി. എന്നിവര്‍ ചേര്‍ന്ന് സേവനദിനം ഉദ്ഘാടനം ചെയ്തു.
 
ഇടവകയിലെ വിമന്‍സ് മിനിസ്ട്രിയുടെയും,യൂത്ത് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തില്‍ സേവനദിനത്തില്‍ പങ്കെടുത്തവര്‍ക്ക്  വിവിധതരം ഭക്ഷണങ്ങളും ക്രമീകരിച്ചിരുന്നു. സേവനദിനത്തില്‍ പങ്കെടുത്തവര്‍ക്ക്  ഇടവകവികാരി ഫാ.എബ്രഹാം മുത്തോലത്തും കൂടാരയോഗം കോര്‍ഡിനേറ്റേഴ്സും നന്ദി രേഖപ്പെടുത്തി.പളളിയുടെ കൂദാശദിനമായ ജൂലൈ  പതിനെട്ടാം തീയതിയുടെ തലേദിവസമായ പതിനേഴാം തീയതി ശനിയാഴ്ച രാവിലെ 10 മണിമുതല്‍ അവസാനവട്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കുമായി വീണ്ടും സേവനദിനം നടത്തപ്പെടുന്നതാണ്. പരമാവധി വോളണ്ടിയേഴ്സ്  പതിനേഴാം തീയതി പളളിയില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍  അറിയിച്ചു.

റോയി നെടുംചിറ
 
Comments