ഷിക്കാഗോ : സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ധനശേഖരണാര്‍ത്ഥം, മെയ് 6-ന് നടക്കുന്ന "കന്നാസ് കടലാസ്'' എന്ന മെഗാഷോയുടെ ടിക്കറ്റ് വില്‍പ്പന വളരെ ആവേശത്തോടെ നടന്നുവരുന്നു. ജഗതി, ഇന്നസെന്റ് ടീമുകള്‍ നയിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ താരപ്രഭയുള്ള മെഗാഷോയ്ക്ക് രണ്ട് ലക്ഷം ഡോളര്‍ ടിക്കറ്റ് വില്‍പനയിലൂടെ സമാഹരിച്ചുകഴിഞ്ഞു. മെഗാ സ്പോണ്‍സര്‍, ഗ്രാന്റ് സ്പോണ്‍സര്‍, സ്പോണ്‍സേഴ്സ്, വി. ഐ. പി. ടിക്കറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ആയിരം ഡോളറിന്റെ സ്പോണ്‍സേഴ്സായി 130-ല്‍പരം ആളുകളാണ് കടന്നുവന്നിരിക്കുന്നത്. ഷിക്കാഗോയിലെ ക്നാനായ സമുദായ അംഗങ്ങളുടെ സഹകരണ മനോഭാവത്തിന് ഉത്തമ ഉദാഹരണമാണ് ഇതെന്ന് മോണ്‍. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.
സാജു കണ്ണമ്പള്ളി |