ചിക്കാഗോ: ക്നാനായ കത്തോലിക്കര്‍ക്കു വേണ്ടി ചിക്കാഗോയില്‍ പുതുതായി വാങ്ങിയ സെന്റ്മേരീസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം വിമന്‍സ് മിനിസ്ററിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ് തിരുനാളിനോടനുബന്ധിച്ച് സെന്റ്മേരീസ് ബാങ്കറ്റ് ഹാളില്‍ വച്ച് നടത്തപ്പെട്ടു.റാഫിളിന്റെ ഒന്നാം സമ്മാനത്തിന് രാജു നെടിയകാലായില്‍ ചിക്കാഗോയും,രണ്ടാം സമ്മാനം സോമണ്‍ കോട്ടൂര്‍ അരിസോണയും അര്‍ഹരായി.വിമന്‍സ് മിനിസ്ററിയുടെ ആഭിമുഖ്യത്തില്‍ റാഫിള്‍ കോര്‍ഡിനേറ്ററായി ജയകുളംങ്ങരയും,പീന മണപ്പളളി,ഷൈനി തറതട്ടേല്‍,മിനി ഇടക്കര,സാലി കിഴക്കേക്കൂറ്റ്,സാബു നെടുംചിറ,ഷൈനി വിരുത്തികുളംങ്ങര,മായ പളളിവീട്ടില്‍ എന്നിവര്‍ വിമന്‍സ് മിനിസ്ററി കോര്‍ഡിനേറ്റര്‍ മേഴ്സ് ഇടയാടിയിലിന്റെ നേതൃത്വത്തില്‍ റാഫിളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. റാഫിളിന്റെ വിജയത്തിനു വേണ്ടി സഹകരിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത ഏവരേയും വികാരി ഫാ.എബ്രഹാം മുത്തോലത്ത് അഭിനന്ദിച്ചു.
റോയിനെടുംചിറ |