ചിക്കാഗോ: സെന്റ്മേരീസ് ദേവാലയത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് സ്മരണിക പുറത്തിറക്കുന്നു. സെന്റ്മേരീസ് ദേവാലയ ചരിത്രവും ഫോട്ടോഫീച്ചറും ജൂലൈ പതിനെട്ടാം തീയതി നടക്കുന്ന വെഞ്ചരിപ്പ് തിരുകര്‍മ്മങ്ങളുടെ ഫോട്ടോയും ഉള്‍പ്പെടുത്തി മനോഹരമായാണ് സോവനീര്‍ പുറത്തിറക്കുന്നത്. ജോണ്‍ പാട്ടപ്പതി കണ്‍വീനറായ സോവനീര്‍ കമ്മറ്റിയില്‍ ഫ്രാന്‍സീസ് കിഴക്കേകൂറ്റ്,സാജു കണ്ണമ്പളളി,സജി പുതൃക്കയില്‍,റോയി നെടുംചിറ,പീറ്റര്‍ കുളങ്ങര,അനില്‍ മറ്റത്തിക്കുന്നേല്‍,തോമസ് അപ്പോടിപറമ്പില്‍ എന്നിവര്‍ അംഗങ്ങളാണ്.സോവനീറില്‍ പരസ്യങ്ങളോ,ആശംസകളോ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ സോവനീര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.വിശദവിവരങ്ങള്‍ക്ക് (630)806 1270 റോയി നെടുംചിറ |