ചിക്കാഗോ : പുതുതായി രൂപം കൊണ്ട ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്റ്റംബര്‍ 4 - ന് വൈകുന്നേരം 4 മണിക്ക് ഭക്തി നിര്‍ഭരവും ആഘോഷപൂര്‍വ്വവുമായി നടത്തപ്പെടും പത്തോളം കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും രണ്ടു കുട്ടികള്‍ തൈലാഭിഷേകവും സ്വീകരിക്കും.കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.എബ്രഹാം മുത്തോലത്ത് മുഖ്വകാര്‍മ്മീകത്വം വഹിക്കും.അസ്സോസിയേഷന്‍ വികാരി ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് സഹകാര്‍മ്മീകത്വം വഹിക്കും. കര്‍മ്മങ്ങള്‍ക്ക് ശേഷം സെന്റ് മേരീസ് ബാങ്കറ്റ് ഹാളില്‍ സമ്മേളനവും സ്നേഹവിരുന്നും നടത്തപ്പെടും.
റോയി നെടുംചിറ
|