മിയാമി: സെന്റ് ജൂഡ് ക്നാനായ കാത്തലിക് മിഷന്റെ 2011 വര്‍ഷത്തിലെ പുതിയ കൈക്കാരന്മാരായ റോബി കല്ലിടാന്തിയില്‍, ഷിബു മാക്കോറ എന്നിവരെ പള്ളിയോഗം തെരഞ്ഞെടുത്തു. സെന്റ് ജൂഡ് മിഷന്റെ ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലിന്റെ നേതൃത്വത്തില്‍ ജനുവരി 2-ം തീയതി വി കുര്‍ബാനയെ തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞക്ക് ശേഷം ഇരുവരും തങ്ങളുടെ പ്രവര്‍ത്തനവര്‍ഷം ആരംഭിച്ചു. മുന്‍ കൈക്കാരന്മാരായ സൈമണ്‍ മച്ചാനിക്കല്‍, സൈമണ്‍ ചക്കുങ്കല്‍ മിഷനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന് ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ അനുമോദിക്കുകയും മിഷന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്തു.
എബി തെക്കനാട്ട് & ബിനു ചിലമ്പത്ത് |