മിയാമി: സൌത്ത് ഫ്ളോറിഡയിലെ ക്നാനായ സമുദായാംഗങ്ങളുടെ കുടുംബ കൂട്ടായ്മയായ സെന്റ് ജൂഡ് ക്നാനായ കാത്തലിക് മിഷന് തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. യുദാശ്ളീഹായുടെ ഓര്‍മ്മ തിരുനാള്‍ നവംബര്‍ 7-ം തീയതി ഞായറാഴ്ച പോര്ട്ട്ലോസര് ഡേയിലുള്ള സെന്റ് ജെറോം കത്തോലിക്കാ പള്ളിയില്‍ ആഡംബരപൂര്‍വ്വം ആഘോഷിച്ചു.
കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരി ആയിരുന്നു മുഖ്യകാര്‍മ്മികന്‍. ഫാ. സ്റീഫന് വെട്ടുവേലില്‍, ഫാ. ജോര്‍ജ്ജ് പാക്കുവെട്ടിത്തറ, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. തോമസ് ഇലയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. മിഷന്റെ നാമകരണത്തിനുശേഷം നടത്തപ്പെടുന്ന പ്രഥമ തിരുനാള്‍ ആഘോഷങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു. മിഷന് ഡയറക്ടര്‍ ഫാ. സ്റീഫന് വെട്ടുവേലില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മുഖ്യനേതൃത്വം വഹിച്ചു. താലപ്പൊലിയുടെ അകമ്പടിയോടെ അഭിവന്ദ്യ പിതാവിനെ ദേവാലയത്തിലേയ്ക്ക് സ്വീകരിച്ചാനയിച്ചാണ് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് നൊവേനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ആഘോഷപരമായ ദിവ്യബലി, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടിയ പ്രദക്ഷിണം, കഴുന്ന് എഴുന്നള്ളിപ്പ് തുടങ്ങിയവയൊക്കെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് പണ്ടാരശ്ശേരി തിരുനാള്‍ സന്ദേശം നല്കി. പെംബ്രൂക്ക് പെന്‍സ് (Pembruk Pines) കൂടാരയോഗമാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. 2011 -ലെ തിരുനാളിന്റെ പ്രസുദേന്തിമാരായ ചാണ്ടി മുടീക്കുന്നേലും കുടുംബത്തേയും, സഞ്ജയ് നടൂപ്പറമ്പില്‍ കുടുംബത്തേയും, അഭിവന്ദ്യ പിതാവ് ആശീര്‍വ്വദിച്ച് അനുഗ്രഹിച്ചു. ക്നാനായ അസ്സോസിയേഷന് പ്രസിഡന്റ് മോബിന് കല്ലിടാന്തില്, കൈക്കാരന്മാരായ സൈമണ്‍ മച്ചാനിക്കല്‍, സൈമണ്‍ ചക്കുങ്കല്‍. ട്രസ്റി സ്റീഫന് തറയില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് മോളി മങ്ങാട്ട്, ജോണി ഞാറവേലില്‍, സൈമണ്‍ പുന്നവേലില്‍, സ്റീഫന് മുടീക്കുന്നേല്‍, ബേബിച്ചന് പാരാനിക്കല്, ബെന്നി പട്ടുമാക്കില്‍, സ്റീഫന് ഓട്ടപ്പള്ളി, തോമസ് കണിച്ചാട്ടുതറ, സുബി പനന്താനം തുടങ്ങിയവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. സൈമണ്‍ മയ്യാനിക്കല് നന്ദി പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. എബി തെക്കനാട്ട് & ബിനു ചിലമ്പത്ത് |